
തിരുവനന്തപുരം: നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കുടുംബത്തിന്റെ പരാതിയിൽ പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രിയങ്കയുടെ സഹോദരൻ വിഷ്ണുവാണ് പൊലീസിൽ പരാതി നൽകിയത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഉണ്ണി പി.രാജന്‍ദേവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അങ്കമാലി പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു.
Also Read:ഇസ്രായേൽ ലോകത്തിന് മുഴുവൻ മാതൃക, ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണം : നടി കങ്കണ റണൗത്ത്
ഉണ്ണിയുടെ ആക്രമണത്തില്‍ പരുക്കേറ്റതിന്റെ പാടുകളും പ്രിയങ്കയെ വീട്ടില്‍ നിന്നും പുറത്താക്കിയ ശേഷം അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉടന്‍തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പ്രണയിച്ച് വിവാഹം ചെയ്ത പ്രിയങ്കയും ഉണ്ണിയും ആദ്യകാലങ്ങളില്‍ വളരെ സ്നേഹത്തിലായിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു പറയുന്നു. എന്നാല്‍ ഉണ്ണി ജോലിക്ക് പോകാന്‍ തയ്യാറാകാത്തതും കഞ്ചാവ് ഉപയോഗവുമൊക്കെ വീട്ടില്‍ വഴക്കുകള്‍ സൃഷ്ടിച്ചിരുന്നു. പ്രിയങ്കയുടെ സമ്പാദ്യവും സ്വർണവുമെല്ലാം പല ആവശ്യങ്ങൾക്കായി ഉണ്ണി ചിലവഴിച്ചുവെന്ന് വിഷ്ണു ആരോപിക്കുന്നു.
Post Your Comments