മുംബൈ : ലോകത്തിന് മുഴുവൻ ഇസ്രായേൽ മാതൃകയാണെന്ന് നടി കങ്കണ റണൗത്ത്. ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാർഥികൾ എല്ലാവരും പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്നും താരം പറയുന്നു. ഗംഗാ നദിയിൽ ശവശരീരങ്ങൾ ഒഴുകുന്ന ചിത്രങ്ങളെന്ന് പറഞ്ഞ് നൈജീരിയയിൽ നടന്ന സംഭവങ്ങൾ പോലും പ്രചരിപ്പിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
Read Also : ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് ; പലസ്തീനികൾക്ക് പിന്തുണയുമായി എം.എ ബേബി ; വീഡിയോ
ഇന്ത്യയിൽ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും കുറച്ച് പേർ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നിൽക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകുന്നതിന്റെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകൾ തന്നെയാണ് ചെയ്യുന്നതെന്നും കങ്കണ കുറ്റപ്പെടുത്തി.
ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി യുദ്ധം ചെയ്യുകയാണ്. കൊറോണയായാലും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളിൽ ധൈര്യം നഷ്ടപ്പെടരുതെന്നും കങ്കണ പറയുന്നു. ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകൾ മാത്രമേയുള്ളൂ. എങ്കിലും ആറേഴ് രാജ്യങ്ങൾ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവർ ചേർന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്.
ലോകത്തിന് മുഴുവൻ ഇസ്രയേൽ മാതൃകയാണെന്നും കങ്കണ കൂട്ടിച്ചേർത്തു. അവരുടെ ഈ കാര്യങ്ങൾ നമ്മൾ കണ്ട് പഠിക്കണം. വിദ്യാർത്ഥികളെ പട്ടാളത്തിൽ ചേർക്കുന്നത് നിർബദ്ധമാക്കണം. ഇന്ത്യയിൽ മഹാമാരിയോ യുദ്ധമോ എന്ത് സംഭിവിച്ചാലും കുറച്ച് പേർ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നിൽക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും.
ഇതിനെതിരെ നമ്മൾ എന്തെങ്കിലും നടപടികൾ എടുക്കണ്ടത് അനിവാര്യമാണ്. താൻ ഭാരത സർക്കാരിനോട് അപേക്ഷിക്കുകയാണ് ഇസ്രയേലിലെ പോലെ ഇവിടെയും എല്ലാ വിദ്യാർഥികൾക്കും പട്ടാളത്തിൽ ചേരുന്നത് നിർബന്ധമാക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടു . ഏത് മതസ്ഥനാണെങ്കിലും നിങ്ങളുടെ ഏറ്റവും വലിയ ധർമം ഭാരതം എന്നത് തന്നെയായിരിക്കണം. ഇന്ത്യക്കാർ ഒരുമിച്ച് മുന്നോട്ട് പോയാൽ മാത്രമെ രാജ്യവും മുന്നോട്ട് പോകൂ എന്ന് കങ്കണ പറഞ്ഞു.
Post Your Comments