KeralaLatest NewsNews

പുതിയ മന്ത്രിസഭയുടെ സത്യപ്രജ്ഞാ ചടങ്ങ് , പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനുമായി ചര്‍ച്ച നടത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ 20 നു സത്യപ്രതിജ്ഞ നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി.

Read Also : ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് ആർ എസ് എസ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആളെക്കുറച്ച് രാജ്ഭവനിലേക്കു മാറ്റുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങു നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

പന്തല്‍ നിര്‍മാണം തുടങ്ങി. ക്ഷണക്കത്തും അച്ചടിച്ചിട്ടുണ്ട്. നിയുക്ത മന്ത്രിമാരുടെ രണ്ടോ മൂന്നോ ബന്ധുക്കള്‍ക്കു മാത്രമാകും സത്യപ്രതിജ്ഞാ ചടങ്ങിനു പങ്കെടുക്കാന്‍ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button