തിരുവനന്തപുരം : സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെയ്ക്കില്ലെന്ന് പിണറായി വിജയൻ. പരമാവധി ആളെ കുറച്ച് പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചതിന് പ്രതികരണവുമായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വരുന്ന 20 നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. ഇന്നത്തെ കാലത്തിന്റെ സാഹചര്യം അനുസരിച്ച് പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ആ നിലയ്ക്ക് തന്നെ നടത്തും, വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. കൂടുതൽ വിവരങ്ങൾ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അറിയിക്കം. വരുന്ന മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ച് ആലോചിക്കാൻ പോകുന്നേയുള്ളു എന്നും പിണറായി വിജയൻ വ്യക്തമാക്കി.
സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ പ്ലാറ്റഫോമിൽ നടത്തി രണ്ടാം പിണറായി സർക്കാർ കൊറോണ കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചിരുന്നു.
Post Your Comments