കാണ്‍പുര്‍: ആർഭാട ജീവത്തിന് സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
Read Also: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു
എന്നാൽ മൂന്ന് മാസം മുമ്പാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ കോട്വാലി ശൈലേന്ദ്രകുമാര്‍ കുമാര്‍ പറഞ്ഞു.
Post Your Comments