കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്ക് 35 ശതമാനം കടന്ന ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയുമാണ് ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു അതീവ ഗുരുതര മേഖലയായി പ്രഖ്യാപിച്ചത്.
Also Read: ഫൈസറുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; കൂടുതല്‍ വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേയ്ക്ക്
ഒളവണ്ണ, തൂണേരി, കോട്ടൂര്‍, ചേളന്നൂര്‍, വാണിമേല്‍, അഴിയൂര്‍, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ മരുന്ന്, ഭക്ഷണം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയുള്ളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
പോലീസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments