തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000ത്തിന് മുകളില്‍. പുതുതായി 32,680 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. 4,45,334 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 96 പേര്‍ മരിച്ചു. 29,442 പേര്‍ രോഗമുക്തി നേടി.
Also Read: ഹമാസിന്റേത് ഭീകരാക്രമണം തന്നെ, ജനങ്ങളെ കൊന്നൊടുക്കുക എന്ന ഒരേ ഒരു ലക്ഷ്യമാണ് ഇവര്‍ക്കെന്ന് ജര്‍മനി
തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് അതാത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പുറപ്പെടുവിക്കും. മറ്റ് 10 ജില്ലകളില്‍ നിലവിലുള്ള ലോക്ക് ഡൗണ്‍ തുടരുമെന്നും രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളിലേയ്ക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവ കടുത്ത നിയമനടപടിയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments