KeralaLatest NewsNews

തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയൻ മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രമുഖ വാർത്താ ചാനലുകളിൽ സിപിഎം അജണ്ട നടപ്പാക്കാൻ പാര്‍ട്ടി ഫ്രാക്ഷന്‍റെ ഇടപെടൽ നടന്നെന്ന് കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ ചാനലിലെ റീജിനൽ എഡിറ്റർമാർക്ക് അയച്ച മെയിലുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്.

Read Also : ഡി വൈ എഫ് ഐ നേതാവായ കോവിഡ് വോളന്റിയർ കഞ്ചാവുമായി പിടിയിൽ 

“യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാൻ ടീമിനെ ഉണ്ടാക്കിയവർ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാൻ പാഴൂർപടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല. താങ്കൾ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സർവ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആർ. ഏൽപ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ”, സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

Dear All,
As Editor instructed, its time to start real political stories. The election is the most appropriate time for gossips, speculations, analysis, and of course factual reporting. Besides existing arrangements, we are forming special teams for political stories. All assigned have to nurture sources, pan Kerala, and start doing stories.

For Congress and UDF– Shibukumar, Kamalesh, Syam, and Bidin will be the Team

For BJP— Kamalesh, Sandeep, and Joshy will be the Team.

You are supposed to do stories from your bureau/region as usual and state stories, especially for this period. Constituency change speculations, inner-party discussions, rifts, preparations etc shall come as stories. All may not be “confirmed ” news but as Editor pointed out, this is the flavour of present time rather, we have to make it so. All seniors in this loop will help you with contributions. So kindly start immediately, don’t fail us as we have great expectations.

Sindhu…..

തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയൻ മനസിലാക്കണം. റീജിനൽ എഡിറ്റർമാർക്ക് അയച്ച ഈ മെയിലിൽ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാൻ ടീമിനെ ഉണ്ടാക്കിയവർ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാൻ പാഴൂർപടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല.

താങ്കൾ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സർവ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആർ. ഏൽപ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവിൽ നിന്ന് പരസ്യ ഇനത്തിൽ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കൾക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാർട്ടിയുടെ ബഹിഷ്കരണം അവസാനിപ്പിക്കാൻ താങ്കളുടെ പാർട്ടിയുടെ താത്വികാചാര്യന്റെ മകനെ മുൻനിർത്തി എ. കെ. ജി സെന്ററിൽ നടത്തിയതുപോലുള്ള ഒത്തുതീർപ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തൽക്കാലം താങ്കളെ ഓർമ്മിപ്പിക്കുന്നു.

https://www.facebook.com/582049905212983/posts/4023741194377153/?d=n

shortlink

Related Articles

Post Your Comments

Related Articles


Back to top button