ബെയ്ജിംഗ് : ഭീകരവാദം പ്രചരിപ്പിച്ചതിന്റെ പേരിൽ ചൈന ഇതുവരെ തടവിലാക്കിയത് 630 ഇസ്ലാം പുരോഹിതരെ. സിൻജിയാങ് മേഖലയിൽ നിന്ന് 2014 മുതൽ കുറഞ്ഞത് 630 ഇമാമുകളെയും മറ്റ് മുസ്ലീം മതവിശ്വാസികളെയും ചൈന തടവിലാക്കിയിട്ടുണ്ടെന്നാണ് ഉയിഗുർ റൈറ്റ്സ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത് .
ഇതിൽ 18 പുരോഹിതന്മാർ തടങ്കലിൽ കഴിയുമ്പോഴോ അതിനു ശേഷമോ മരണപ്പെട്ടതായും കണ്ടെത്തി. പിടിയിലായ പല ഇമാമുകളും “തീവ്രവാദം പ്രചരിപ്പിക്കുക, അനാവശ്യമായി ജനക്കൂട്ടത്തെ ചേർക്കുക, വിഘടനവാദത്തിന് പ്രേരിപ്പിക്കുക” തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായും ചൈന ആരോപിക്കുന്നു .
എന്നാൽ അറസ്റ്റിലായ പലരും മത പ്രസംഗം നടത്തുകയും , പ്രാർത്ഥനാ കൂട്ടായ്മകൾ വിളിച്ചു ചേർക്കുകയും , മസ്ജിദിൽ ഇമാമായി പ്രവർത്തിക്കുകയും മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് തടവിലാക്കിയിരിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം .
1,046 ഓളം ഇസ്ലാം പുരോഹിതന്മാരെ പല ഘട്ടങ്ങളിലായി ചൈന തടങ്കലിലാക്കിയതായി റിപ്പോർട്ടുകളിൽ പറയുന്നു . എന്നാൽ പല കേസുകളിലും കുറ്റം സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭ്യമല്ലെന്നും , കാരണം ഇക്കാര്യങ്ങളിൽ ചൈനയുടെ കർശന നിയന്ത്രണം ഉണ്ടായിരുന്നുവെന്നും ഉയിഗുർ റൈറ്റ്സ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments