ന്യൂഡൽഹി : കൊവിഡ് വകഭേദങ്ങളെ വാക്‌സീനുകള്‍ക്ക് മറികടക്കാനാമെങ്കിലും ഫലപ്രാപ്തിയില്‍ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍. കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നതില്‍ നിന്ന് തടയാന്‍ വാക്‌സീനുകള്‍ക്ക് സാധിക്കുമെന്നും ജെനോമിക്‌സ് വിദഗ്ധര്‍ പറഞ്ഞു. വകഭേദങ്ങള്‍ക്ക് മുമ്പ് പോലും കൊവിഡ് ബാധിച്ച ഒരാള്‍ക്ക് സ്വാഭാവികമായി ആറ് മാസത്തേക്ക് 80 ശതമാനം സുരക്ഷയുണ്ടായിരുന്നുവെന്ന് യുകെയിലെ പഠനം പറഞ്ഞിരുന്നു.
Read Also : ട്രിപ്പിള്‍ ലോക്ക് ഡൗൺ : നിയന്ത്രണങ്ങളും സേവനങ്ങളും ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്നാല്‍ വകഭേദങ്ങളുണ്ടായതോടെ സ്വാഭാവിക സുരക്ഷ നഷ്ടമായെന്നും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. കൊവാക്‌സിനും കൊവിഷീല്‍ഡിനും 76, 80 ശതമാനമായിരുന്നു ഫലപ്രാപ്തി.
വകഭേദങ്ങള്‍ക്കുശേഷം വാക്‌സീന്‍ എടുത്താലും രോഗം ബാധിക്കാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. വകഭേദങ്ങള്‍ക്ക് ശേഷം ഫലപ്രാപ്തി 70, 65 ശതമാനമായി കുറഞ്ഞിരിക്കാം. എന്നിരുന്നാലും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതില്‍ നിന്ന് വാക്‌സീനുകള്‍ക്ക് സുരക്ഷ നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments