ഹൈദരാബാദ്∙ രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഏക കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കേന്ദ്ര സർക്കാർ ജനങ്ങളോട് നുണ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also : കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ വാക്സിനുകള്‍ക്ക് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ
“വാക്സിൻ രണ്ടാം ഡോസ് 4 ആഴ്ച കഴിഞ്ഞ് എടുക്കണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞത് 6 ആഴ്ചയെന്നാണ്. ഇപ്പോൾ പറയുന്നത് 16 ആഴ്ചയെന്നാണ്. വാക്സിൻ ഡോസ് ഇടവേള വർധിപ്പിക്കുന്നതിനു പിന്നിൽ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല”, ഒവൈസി കൂട്ടിച്ചേർത്തു.
“വാക്സിൻ ക്ഷാമമുണ്ടായത് കേന്ദ്ര സർക്കാരിന്റെ ഗുരുതര വീഴ്ച മൂലമാണ്. വാക്സിൻ ഉൽപാദിപ്പിക്കാൻ തുടങ്ങിയതു മുതൽ ഇതുവരെ എത്ര ഡോസ് സംഭരിച്ചുവെന്ന് വെളിപ്പെടുത്താൻ സർക്കാർ ഇതുവരെ തയാറായില്ല. എത്ര ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തുവെന്നും വെളിപ്പെടുത്തിയില്ല”, ഒവൈസി ആരോപിച്ചു.
Post Your Comments