Latest NewsNewsIndia

സുഹൃത്തുക്കളുടെ കൂടെ അവധി അടിച്ചുപൊളിക്കാൻ ഇ-പാസ് പോലുമില്ലാതെ ഗോവയ്ക്ക് വണ്ടി കയറി പൃഥ്വി ഷാ; തടഞ്ഞ് പൊലീസ്

കോലാപ്പൂർ: കൊവിഡ് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തവണത്തെ ഐ പി എൽ മത്സരങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചത്. ഇതോടെ, വീണുകിട്ടിയ ഒഴിവുസമയം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് വണ്ടികയറിയ യുവതാരം പൃഥ്വി ഷാ ശരിക്കും പെട്ടു. ഗോവയിൽ അവധി ആഘോഷിക്കാൻ പോയ പൃഥ്വിയുടെ കൈയിൽ കൊവിഡ് ഇ- പാസ് ഉണ്ടായിരുന്നില്ല. ഇതോടെ, പൊലീസ് തടഞ്ഞു.

Also Read:ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ ലോകരാജ്യങ്ങള്‍, മരുന്നുകളും വെന്റിലേറ്ററുകളും, ഓക്‌സിജനും എത്തിച്ച് ഖത്തര്‍

കോവിഡ് വ്യാപനത്തിനിടെ മതിയായ യാത്രാ രേഖകളില്ലാതെ സഞ്ചരിച്ചതിനാണ് താരത്തെയും സുഹൃത്തുക്കളെയും പൊലീസ് തടഞ്ഞത്. സുഹൃത്തുക്കള്‍ക്കൊപ്പം കോലാപ്പൂര്‍ വഴി ഗോവയിലേക്കു പോകാനുള്ള ശ്രമമായിരുന്നു ഷാ നടത്തിയത്. വാഹനപരിശോധനയുടെ ഭാഗമായി പൊലീസ് ഷായുടെ വാഹനവും പിടിച്ചു. പാസ് ചോദിച്ചെങ്കിലും കൈവശമുണ്ടായിരുന്നില്ല. ക്രിക്കറ്റ് താരമാണെന്നും കടത്തിവിടണമെന്നും പറഞ്ഞുനോക്കിയിലെങ്കിലും പൊലീസ് തയ്യാറായില്ല.

ഇ-പാസ് ഇല്ലാതെ ആരേയും കടത്തിവിടില്ലെന്ന് പൊലീസ് തറപ്പിച്ച് പറഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ പാസിന് അപേക്ഷിച്ച് അതു കിട്ടിയശേഷമാണ് ഷായ്ക്ക് യാത്ര തുടരാനായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലും താരത്തിന് ഇടംലഭിച്ചിരുന്നില്ല. ഇത് മുതലെടുത്താണ് താരം ഗോവയ്ക്ക് കറങ്ങാന്‍ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button