ബെംഗളൂരു∙ 100 കോടി രൂപയ്ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ട് കോവിഡ് വാക്‌സിനുകള്‍ വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കർണാടക കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ . ശിവകുമാർ. 10 കോടി രൂപ പാർട്ടി ഫണ്ടിൽനിന്നും ബാക്കി 90 കോടി എംഎല്‍എ, എംഎല്‍സി ഫണ്ടുകളില്‍നിന്നും ലഭ്യമാക്കാണ് ലക്ഷ്യമിടുന്നത്.
Read Also : രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് ഏക കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഒവൈസി
വാക്‌സിന്‍ ലഭ്യമാക്കുന്നതിൽ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, സുതാര്യമായ രീതിയില്‍ നേരിട്ട് വാങ്ങാനാണ് തീരുമാനം. കേന്ദ്രവും സംസ്ഥാനവും ആവശ്യമായ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യെഡിയൂരപ്പയും കോവിഡിനെ പ്രതിരോധിക്കുന്നതിൽ പൂർണ പരാജയമാണ്. ആഗോള ടെൻഡർ വഴി വാക്‌സി ശേഖരിക്കാനുള്ള ഇടപാടിൽ അഴിമതി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പ്രതിപക്ഷം നോക്കി നിൽക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
Post Your Comments