തളിപ്പറമ്പ് : അപകട ഭീഷണിയുമായി കെ ഫോൺ കേബിളുകൾ . തളിപ്പറമ്പ് -ഇരുട്ടി സംസ്ഥാന പാതയിലാണ് കരിമ്പം ബ്ലോക്ക് ഓഫീസ് മുതൽ ഇ ടി സി വരെയുള്ള ഭാഗത്ത് കേബിളുകൾ തൂങ്ങി കിടക്കുന്നത്. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുകയാണ്.ഇത് സംബന്ധിച്ച് റവന്യു അധികൃതർക്കും പോലിസിനും പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
Read Also : കോവിഡ് വ്യാപനം : ഇന്ത്യയെ സഹായിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത്
ബി എസ് എൻ എൽ -കെ എസ് ഇ ബി ജീവനക്കാർ തങ്ങളുടെ കേബിളുകൾ റെഡി ആക്കിയെങ്കിലും കെ ഫോൺ കേബിളുകൾ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് പറയുന്നത്. കേബിളുകൾ രാത്രികാലങ്ങളിൽ കഴുത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണിപ്പോൾ. ഇതിനെ കുറിച്ച് ആർക്ക് പരാതിപ്പെടണം എന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് നാട്ടുകാർ.
Post Your Comments