ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ. ഏറ്റവും വേഗത്തില്‍ 17 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന രാജ്യമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയെ മറികടന്നാണ് ഇന്ത്യ വാക്‌സിന്‍ വിതരണത്തില്‍ ഒന്നാമത് എത്തിയത്.
114 ദിവസം കൊണ്ടാണ് ഇന്ത്യ 17 കോടിയിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വാക്‌സിനേഷന്‍ 18 കോടിയിലേയ്ക്ക് അടുക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള അമേരിക്ക 115 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 119 ദിവസങ്ങള്‍ കൊണ്ട് 17 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയ ചൈനയാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ സൗജന്യമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ രാജ്യത്ത് നിര്‍മ്മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന്‍ നിര്‍മ്മിക്കാന്‍ മറ്റ് കമ്പനികള്‍ക്കും അവസരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments