തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. ഈ മാസം 22ന് ചേര്‍ത്തലയില്‍വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. കോവിഡ് സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തിരഞ്ഞെടുപ്പ് തടഞ്ഞത്.
Read Also : കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് നിലവിലുള്ള നയം പുനപരിശോധിക്കണം ; ബിജെപി
തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വാര്‍ഷികപൊതുയോഗം നടത്തുന്നതിനെതിരെ എറണാകുളം സ്വദേശി വിനോദ് കുമാര്‍ ആണ് കോടതിയെ സമീപിച്ചത്.
Post Your Comments