തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ നഗരത്തിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. പുത്തൻ പളളിയിലും മ്യൂസിയം പരിസരത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മീതെ മരം വീണു. തിരുവനന്തപുരം തെങ്കാശി സംസ്ഥാനപാതയിൽ കൊല്ലക്കാവിലും വെമ്പായത്തും റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
കേരളത്തിന്റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി. അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി നാളെ 5 വടക്കൻ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. 240 മി.മീ വരെയുള്ള അതിതീവ്ര മഴ പെയ്യും. 7 ജില്ലകളിൽ ഓറഞ്ച് ഓറഞ്ച് അലർട്ടും 2 ജില്ലകലിൽ യെല്ലോ അലർട്ടുമായിരിക്കും. അതായത് കേരളം പരക്കെ മഴ പെയ്യും.
Post Your Comments