Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംപ്രതി വര്‍ധിക്കുന്നത്.

Read Also : കോവിഡ് വ്യാപനം : ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 92.44 രൂപയും ഡീസല്‍ വില 87.42 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94.32, ഡീസലിന് 89.18 എന്നിങ്ങനെയാണ് വില. ഈ മാസം എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്.

കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ്ണ അടച്ചിടല്‍ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button