COVID 19Latest NewsNewsIndia

മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു

മണിപ്പൂര്‍ : മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടികേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ഇംഫാലിലെ ഷൈജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

Also Read:ഹമാസിനെതിരെ വ്യോമസേനയും കരസേനയും അക്രമണം തുടങ്ങി , ഗാസയിൽ കൊല്ലപ്പെട്ടത് 110 പേർ , ഇസ്രായേലിൽ 7 മരണം

നിരവധി പ്രമുഖർ ടികേന്ദ്ര സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ചു.അദ്ദേഹം മണിപ്പൂരില്‍ ബിജെപി ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

രാജ്യത്തെ കൊവിഡ്-19 സാഹചര്യം ദിനം പ്രതി രൂക്ഷമാവുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,62,727 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്19 ബാധിതര്‍ 2.37 കോടി കടന്നു.

ആകെ രോഗബാധിതരില്‍ 1.97 കോടിയിലേറേ പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേര്‍ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button