തിരുവനന്തപുരം : കേന്ദ്രമന്ത്രിയെ കൊണ്ട് പാർട്ടിക്ക് ഗുണമില്ലെന്ന വിമർശനത്തിന് പിന്നാലെ ബിജെപി ജില്ലാ നേതൃയോഗത്തിൽ നിന്ന് ഇറങ്ങിപോയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ.
സിപിഐഎം അനുഭാവികൾ എല്ലാ മാധ്യമസ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും വാർത്ത മാധ്യമ സൃഷ്ടിയാമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയുടെ യോഗത്തിൽ ഈ പറഞ്ഞ രീതിയിൽ ഒരു കാര്യവും നടന്നിട്ടില്ലെന്നും താനും കൂടി ചേർന്ന് വിളിച്ച യോഗം എന്തിന് ബഹിഷ്കരുക്കണമെന്നും മുരളീധരൻ ചോദിച്ചു.
Read Also : അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം; കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിൽ
ബിജെപി സംസ്ഥാന നേതൃത്വം പരാജയമാണെന്നും കേന്ദ്രമന്ത്രിയെ കൊണ്ട് പാർട്ടിക്കൊരു ഗുണമില്ലെന്നും വിമർശനം ഉയർന്നതിന് പിന്നാലെ യോഗത്തിൽ നിന്ന് മുരളീധരൻ ഇറങ്ങിപ്പോയെന്നായിരുന്നു വാർത്തകൾ.
Post Your Comments