ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് കൂടുതല്‍ ശക്തി പകരാന്‍ റഷ്യയുടെ സ്പുട്‌നിക് V വാക്‌സിനും. സ്പുട്‌നിക് അടുത്ത ആഴ്ച വിപണിയിലെത്തുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. സ്പുട്‌നികിന്റെ ആദ്യ ബാച്ച് മെയ് ആദ്യവാരം രാജ്യത്തെത്തിയിരുന്നു.
വൈകാതെ തന്നെ സ്പുട്‌നിക് വാക്‌സിന്റെ കൂടുതല്‍ ബാച്ചുകള്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലെത്തുമെന്ന് വി.കെ പോള്‍ അറിയിച്ചു. ജൂലൈയില്‍ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കും. 15.6 ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഡോ.റെഡ്ഡീസ് ലബോറിട്ടറീസായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി വാക്‌സിന്‍ നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബര്‍ മാസത്തിനുള്ളില്‍ രണ്ട് ബില്യണ്‍ (200 കോടി) ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുമെന്നും വി.കെ പോള്‍ പറഞ്ഞു.
കോവിഡിനെതിരെ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള സ്പുട്‌നികിന് ഏപ്രില്‍ 12നാണ് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്ക് ശേഷം രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത് സ്പ്ടുനിക് വാക്‌സിനാണ്. വാക്‌സിനേഷനായി 1.8 കോടി ഡോസുകളാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. ബാക്കി വാക്‌സിന്‍ ഡോസുകള്‍ വരും മാസങ്ങളില്‍ രാജ്യത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments