Latest NewsKeralaNews

‘ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹമാസിന്റെ തടവറയിലോ?’; വിമര്‍ശനവുമായി ബി.ഗോപാലകൃഷ്ണന്‍

തൃശൂര്‍: ഇസ്രായേലില്‍ മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം പാലിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് അഡ്വ. ബി.ഗോപാലകൃഷ്ണന്‍. ആദരാഞ്ജലികള്‍ പോലും പിന്‍വലിക്കുന്ന നീതികേട് കാട്ടുകയും നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും ചെയ്യുന്ന നെറികെട്ട രാഷ്ട്രീയം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

Also Read: സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും; നടപടികള്‍ പൂര്‍ത്തിയായി

ഹരിയാനയില്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ജൂനൈദിന്റെ വീട്ടില്‍ പോളിറ്റ് ബ്യുറോ അംഗങ്ങളെയും കൂട്ടി സന്ദര്‍ശനം നടത്തിയതും 10 ലക്ഷം രൂപ സംഭാവന ചെയ്തതും ഗോപാലകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. ഇതിന് പിന്നില്‍ ഒളിച്ചിരുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞിട്ടും കേരള ജനത അതിനെ എതിര്‍ക്കാതിരുന്നത് മാനുഷിക മൂല്യങ്ങളുടെ പേരില്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരട്ട ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹമാസിന്റെ തടവറയിലൊ?

ഹരിയാനയില്‍ നടന്ന നിര്‍ഭാഗ്യകരമായ ഒരു ആള്‍ക്കൂട്ടക്കൊലക്കിരയായ ജൂനൈദിന് ഫരീദാബാദിലെ അവരുടെ വീട്ടില്‍ പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളെയും കൂട്ടി സന്ദര്‍ശനം നടത്തി, സാമ്പത്തികമായും സാമൂഹികമായും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ഇരട്ടചങ്കന്‍ മുഖ്യമന്ത്രി നമ്മുടെ കേരളത്തില്‍ തന്നെയുള്ള ഒരു സഹോദരിക്ക് പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ട്‌പ്പെട്ട സംഭവത്തില്‍ അവലംബിക്കുന്ന അപലപനീയമായ മൗനം കണ്ടു ചോദിച്ചു പോകുന്നതാണ്.

ജൂനൈദ് സംഭവം കേരളത്തില്‍ നടന്നതല്ല, ജൂനൈദ് കേരളീയനുമല്ല എന്നിട്ടും മനുഷ്യ സ്‌നേഹത്തിന്റെ പേരിലായിരുന്നു മതേതര കേരളത്തിന്റെ വകയായി പത്ത് ലക്ഷം രൂപ മുഖ്യമന്ത്രി സംഭാവന ചെയ്തത്. അതിന്റെ പിന്നില്‍ ഒളിച്ചിരുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞിട്ടും കേരള ജനത അതിനെ എതിര്‍ക്കാതിരുന്നത് മാനുഷിക മൂല്യങ്ങളുടെ പേരില്‍ തന്നെയാണ്.

പക്ഷെ, ഇന്ന് നമ്മുടെ കൈയ്യെത്തും ദൂരത്തു ജീവിക്കുന്ന ഒരു സഹോദരി ജീവിത ക്ലേശം പരിഹരിക്കാന്‍ വിദേശത്ത് പോയി ജോലി ചെയ്യുന്നതിനിടക്ക് അവരറിയാത്ത കാരണത്താല്‍ മതതീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍, അവര്‍ക്ക് ആദരാഞ്ജലികള്‍ പോലും പിന്‍വലിക്കുന്ന നീതികേട് കാട്ടുകയും, നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും, വേണമെങ്കില്‍ ഇസ്രായേല്‍ കൊടുക്കട്ടെ എന്ന് പറയുകയും ചെയ്യുന്ന നെറികെട്ട ഈ രാഷ്ട്രീയം അപകടകരമാണ്.

മതത്തിന്‍േറയും, മതാധിഷ്ഠിത രാഷ്ട്രീയ സമവാക്യങ്ങളുടെയും അടിസ്ഥാനത്തില്‍ ജനാധിപത്യാവകാശങ്ങള്‍ പോലും നിശ്ചയിക്കപ്പെടുന്ന നമ്മുടെ കേരളത്തെ ഇനി നാം മതേതര കേരളമെന്നാണോ അതോ മതവാദ കേരളമെന്നാണോ വിളിക്കേണ്ടത്?

ഭാരതത്തില്‍ തന്നെയുള്ള ബംഗാളിലെ വംശഹത്യയില്‍ മിണ്ടാതിരുന്ന, സൗമ്യയുടെ ദാരുണ മരണത്തിനു ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത കുഞ്ഞാലികുട്ടിയും ലീഗും പാലസ്തീന് വേണ്ടി ഇന്ത്യ ഇടപെടണമെന്ന് പറഞ്ഞുകൊണ്ട് ഇന്ന് പാണക്കാട് തങ്ങളുടേയും കുഞ്ഞാലിക്കുട്ടിയുടേയും നേതൃത്വത്തില്‍ നടത്തിയ ധര്‍ണയുടെ സാംഗത്യവും എന്താണ്?

ദേശതാല്പര്യങ്ങള്‍ സംരക്ഷിക്കാനും, വിവേചനങ്ങള്‍ കൂടാതെ ജനങ്ങളെ സംരക്ഷിക്കാനും വേണ്ടി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഈ ജനപ്രതിനിധികള്‍ ആരുടെയൊക്കെയോ കൈകളിലെ കളിപ്പാവകള്‍ ആയി മാറുന്നത് ഭാരതത്തിന്റെ പരമാധികാരവും പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളും കൂടി കവര്‍ന്നെടുക്കാന്‍ തരത്തില്‍ അപകടകരവും, ഒരു തരത്തിലും അനുവദിക്കപ്പെടേണ്ടാത്തതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button