Latest NewsNewsInternational

73000 രൂപയുടെ വിവാഹ മോതിരം കടലില്‍ നഷ്ടപ്പെട്ടു; 5 മാസങ്ങള്‍ക്കിപ്പുറം കണ്ടെത്തിയത് മത്സ്യത്തിന്റെ കഴുത്തില്‍

രണ്ടാം വിവാഹവാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് നഥാന്‍ റീവ്‌സ് എന്ന വ്യക്തിക്ക് വിവാഹ മോതിരം കടലില്‍ വെച്ച് നഷ്ടപ്പെട്ടു. അഞ്ച് മാസങ്ങള്‍ക്കിപ്പുറം അതൊരു മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങി കിടക്കുന്നതിന്റെ ചിത്രം ഇവര്‍ക്ക് ലഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യ സൂസിക്കൊപ്പം നോഫോക് ദ്വീപ് സന്ദര്‍ശിക്കുന്നതിനിടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു നാതന്‍ റീവ്‌സ് എന്ന വ്യക്തി.

എന്നാല്‍ നീന്തലിനിടെ അദ്ദേഹത്തിന്റെ വിരലില്‍ നിന്നും വിവാഹമോതിരം നഷ്ടമായി. തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മോതിരത്തിനായി അവര്‍ ഏറെ നേരത്തെ തിരച്ചില്‍ നടത്തി. എന്നാല്‍ മോതിരം കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരാശയോടെയാണ് അവര്‍ അവിടെ നിന്നും മടങ്ങിയത്. 73000 രൂപ വിലയുള്ള മോതിരമാണ് നഷ്ടമായത്.

READ MORE: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദമ്പതികളെ തേടി ആ വാര്‍ത്തയെത്തി. അവരുടെ കാണാതെ പോയ മോതിരം ഒരു മുങ്ങല്‍ വിദഗ്ധ കണ്ടെത്തിയെന്ന്. കണമ്പ് വിഭാഗത്തില്‍പ്പെട്ട ഒരു കുഞ്ഞു മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മോതിരം. മീനിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സൂസന്‍ പ്രിയോര്‍ എന്ന മുങ്ങല്‍ വിദഗ്ധ ഇവര്‍ക്ക് അയച്ചു കൊടുത്തു.

എന്നാല്‍ മോതിരം തിരിച്ചെടുക്കാന്‍ സാധിക്കുന്ന നിലയിലല്ല. മോതിരത്തിനുള്ളില്‍ കുടുങ്ങിയ ശരീരവുമായി കഴിയുകയാണ് ആ മത്സ്യം. കുറച്ചുകാലം മുന്‍പ് നോഫോക് ദ്വീപിലെത്തിയ ദമ്പതികള്‍ക്ക് മോതിരം നഷ്ടമായ വിവരം സൂസനും അറിഞ്ഞിരുന്നു. അങ്ങനെയാണ് സോഷ്യല്‍ മീഡിയ വഴി സൂസന്‍ ദമ്പതികളെ കണ്ടെത്തിയതും വിവരമറിയിച്ചതും.

READ MORE: യു. എ.ഇ ഈദ് അൽ ഫിത്തർ 2021: കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇങ്ങനെ

അതേസമയം നിലവില്‍ മത്സ്യത്തിന് അപകടം ഒന്നുമില്ലെങ്കിലും അത് വളരുന്നതനുസരിച്ച് മോതിരം മാംസത്തിനുള്ളിലേക്കിറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് മീനിനെ പിടികൂടി മോതിരം തിരിച്ചെടുക്കാനാണ് ദ്വീപിലെ ജനങ്ങളുടെ തീരുമാനം. അതേസമയം നഷ്ടപ്പെട്ട മോതിരം ചിത്രത്തിലാണെങ്കിലും ഒരു തവണ കൂടി കാണാന്‍ സാധിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും പാവം മീനിന്റെ അവസ്ഥയോര്‍ത്ത് ഏറെ ദുഃഖമുണ്ടെന്നും ദമ്പതികള്‍ പ്രതികരിച്ചു.

READ MORE: സം​സ്ഥാ​ന​ത്ത് വ്യാ​ജ വാ​റ്റ് കൂ​ടു​ന്നു; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button