തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് ഓക്സി മീറ്ററര്‍ കിട്ടാനില്ല. ഉണ്ടെങ്കില്‍ തന്നെ കൊള്ളവിലയാണ് പലയിടത്തും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഇല്ലാത്ത കാശും ഒപ്പിച്ച് ഓക്‌സിമീറ്റര്‍ വാങ്ങാന്‍ പരക്കം പായുന്നവര്‍ക്ക് ആശ്വാസമായി തിരുവനന്തപുരം എസ് എ ടി ക്യാമ്പസിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക്.
Read Also : ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ്; ആശങ്ക വേണ്ടെന്ന് അധികൃതർ
നാലായിരം പള്‍സ് ഓക്സി മീറ്റര്‍ ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. ഇന്ന് വൈകുന്നേരം നാല് മണിയോടെ മൂവായിരം പള്‍സ് ഓക്സി മീറ്റര്‍ കൂടി എത്തും. നാളെ വൈകിട്ടും മറ്റന്നാള്‍ വൈകുന്നേരവുമായി പതിനയ്യായിരം പള്‍സ് ഓക്സി മീറ്റര്‍ എത്തുന്നുമുണ്ട്. ഇപ്പോള്‍ 750 രൂപയ്ക്കാണ് പള്‍സ് ഓക്സി മീറ്റര്‍ വില്‍ക്കുന്നത്. സ്റ്റോക്കുകളുടെ എണ്ണം കൂടുന്നതോടെ രണ്ട് ദിവസം കഴിഞ്ഞ് 250 രൂപ കുറഞ്ഞ് വില അഞ്ഞൂറിലേക്ക് എത്തും.
പുറത്ത് 2500,3000, 3500 എന്നിങ്ങനെയാണ് പള്‍സ് ഓക്സി മീറ്ററിന് ഈടാക്കുന്ന നിരക്ക്.
കൊവിഡ് ബാധിച്ചവര്‍ക്ക് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണ് വിരലുകളില്‍ ഘടിപ്പിച്ച് ഓക്സിജന്‍ നില പരിശോധിക്കുന്ന പള്‍സ് ഓക്സിമീറ്റര്‍ കൂടി കരുതുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച് തുടങ്ങിയത്. ഇതോടെ വില്‍പ്പന കുതിച്ചുയരുകയായിരുന്നു. മുമ്പ് 600 – 1000 രൂപയ്ക്കു പൊതുവിപണിയില്‍ ലഭിച്ചിരുന്ന പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് 3000 രൂപ വരെയായി വിലയും ഉയര്‍ന്നു.
ഉയര്‍ന്ന വിലയ്ക്കും പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ ജനം തയാറാണെങ്കിലും സാധനം നിലവില്‍ കേരളത്തിലെ വിപണിയില്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഹിമാചല്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് കേരളത്തിലേക്ക് പള്‍സ് ഓക്സിമീറ്റര്‍ എത്തിയിരുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതും ആവശ്യകത ഉയര്‍ത്തി. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനുമിടെ ഇന്‍ഹൗസ് ഡ്രഗ് ബാങ്കിലേക്ക് പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ നിരവധിപേരാണ് വിവരം അറിഞ്ഞെത്തുന്നത്.
Post Your Comments