ഇസ്ലാമാബാദ് : പലസ്തീന് ഐക്യദാര്‍ഢ്യവുമായി പാകിസ്താനും. ഇസ്രായേലിനെ തകര്‍ക്കണമെന്നും , അതിന് പാകിസ്താന്‍ മുന്നിട്ടറങ്ങിയാലേ നടക്കൂവെന്നുമുള്ള പ്രചാരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നടക്കുന്നത്. പാകിസ്താന്‍ ഒരു ആണവ രാഷ്ട്രമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നാണ് ചിലര്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുന്നത് .
Read Also : ഇസ്രായേൽ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണവുമായി ഹമാസ്
ഇസ്രായേലില്‍ മിസൈലുകള്‍ പ്രയോഗിക്കണമെന്നാണ് ചില പാകിസ്താനികള്‍ ആവശ്യപ്പെടുന്നത് . രാജ്യം ആറ്റം ബോംബ് ഉപയോഗിക്കേണ്ടതില്ല, പലസ്തീന്‍ തീവ്രവാദികളെ സഹായിക്കാന്‍ മറ്റ് ആയുധങ്ങളും നമുക്ക് ഉണ്ടല്ലോയെന്നാണ് ചിലരുടെ കമന്റ് .
ഇസ്രായേലിനെതിരെ ഷഹീന്‍ 3 മിസൈല്‍ ഉപയോഗിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ലാഹോറില്‍ നിന്ന് ഇസ്രായേലിലെ ജറുസലേമിലേക്കുള്ള ദൂരം 5,000 കിലോമീറ്ററില്‍ കുറവാണ്. അതുകൊണ്ട് തന്നെ ലാഹോറില്‍ നിന്ന് ഷഹീന്‍ 3 മിസൈല്‍ പ്രയോഗിക്കണം , അത് ഇസ്രായേലിനെ തകര്‍ത്തോളും എന്നൊക്കെയാണ് ചില ട്വീറ്റുകള്‍ .
Post Your Comments