COVID 19Latest NewsKeralaNews

തിരുവനന്തപുരം ജില്ലയിൽ നാളെ വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ജില്ലാ കളക്ടർ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ നാളെ വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ജില്ലാ കളക്ടർ. തലസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വാക്‌സിനേഷനായി ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്‌സിൻ നൽകുന്നത് പരിഗണിക്കും.

Read Also : ഇസ്രായേൽ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണവുമായി ഹമാസ് 

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിൻറെ ഭാഗമായി തിരുവനന്തപുരം അടക്കം കേരളത്തിലെ മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇതിനാൽ എല്ലാവിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button