വിവാഹ മോതിരത്തിന്റെ കല്ല് ഇഷ്ടപ്പെടാതെ വധു. ചടങ്ങില്‍ നിന്ന് പിന്മാറി പ്രതിശ്രുത വരനും. 20,000 ഡോളര്‍ (14.67 ലക്ഷം രൂപ) ചെലവഴിച്ച മോതിരമാണ് തന്റെ പ്രതിശ്രുതവധുവിനായി വാങ്ങിയതെന്ന് യുവാവ് റെഡ്ഡില്‍ പറയുന്നു. മോതിരം വാങ്ങിയതിനെ കുറിച്ചും പിന്നീടുണ്ടായ സംഭവങ്ങളെ കുറിച്ചും യുവാവ് സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റില്‍ പറയുന്നുണ്ട്.
27 കാരിയായ വധുവിന് വിവാഹനിശ്ചയ മോതിരം കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നുവെന്നും എന്നാല്‍ അതിന്റെ വില കേട്ടതോടെ സംഭവങ്ങള്‍ മാറുകയായിരുന്നുവെന്നും 30 വയസുകാരനായ വരന്‍ പറയുന്നു. ”കഴിഞ്ഞ 10 വര്‍ഷമായി ഇതിനായി അധ്വാനിക്കുന്നുവെന്നും 20,000 ഡോളര്‍ ആണ് മോതിരത്തിനായി ചെലവഴിച്ചുവെന്നും ഞാന്‍ അവളോട് പറഞ്ഞു,” അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത്രയും വലിയ കല്ല് (3.6 കാരറ്റ്) ഈ വിലയ്ക്ക് ലഭിച്ചോയെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. ഇതോടെ മോതിരത്തിനൊപ്പം ലഭിച്ച ഡയമണ്ട് സര്‍ട്ടിഫിക്കറ്റ് യുവാവ് അവളെ കാണിച്ചു. വ്യാജ ഡയമണ്ട് നല്‍കി താന്‍ കബളിപ്പിച്ചുവെന്ന് അവള്‍ ചിന്തിക്കാതിരിക്കാനാണ് യുവാവ് സര്‍ട്ടിഫിക്കറ്റ് പോലും യുവതിയ്ക്ക് നല്‍കിയത്.
READ MORE: ഓക്‌സിജന്‍ പ്രതിദിന വിഹിതം ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കണ്ടതോടെ ഡയമണ്ട് ലാബിലുണ്ടാക്കിയതാണെന്നും ഇത് ‘യഥാര്‍ത്ഥ’ ഡയമണ്ട് അല്ലെന്നാണ് വധു പറഞ്ഞത്. എന്നാല്‍ അവളുടെ ഈ പ്രതികരണം തന്നെ അമ്പരപ്പിച്ചു. ഇത്തരം ഡയമണ്ട് പരിസ്ഥിതിക്ക് നല്ലതാണെന്നും അദ്ദേഹം അവളോട് പറഞ്ഞു.
തന്റെ വധു ഏറ്റവും മനോഹരമായ മോതിരം ധരിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും യുവാവ് വ്യക്തമാക്കി. അവളുടെ സുഹൃത്തുക്കളുടെയും അമ്മയുടെയും സഹായം താന്‍ ഉപയോഗിക്കുകയും എല്ലാവരും താന്‍ പറഞ്ഞതിനോട് ഒപ്പം നില്‍ക്കുകയും ചെയ്തു.
READ MORE: ഗാസയില്‍ നിന്ന് ഇസ്രയേലിന് നേരെ ഉണ്ടായ റോക്കറ്റ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ
എന്നാല്‍ പെണ്‍കുട്ടി തുല്യ മൂല്യമുള്ള യഥാര്‍ത്ഥ കല്ലുള്ള മോതിരം വേണമെന്ന് വാശിപിടിച്ചു. മോതിരം മാറാതെ അവളുടെ മാതാപിതാക്കളോടൊപ്പം മടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവതിയുടെ സുഹൃത്തുക്കളില്‍ നിന്ന് ഈ ബന്ധം നിലനിര്‍ത്തണമെന്ന തരത്തില്‍ ചില സന്ദേശങ്ങളും യുവാവിന് ലഭിച്ചു. മോതിരം മാറ്റിയെടുത്ത് ചടങ്ങ് നടത്താനാണ് അവര്‍ പറയുന്നതെന്നും യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.
എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വധുവിനെ കുറ്റപ്പെടുത്തി കമന്റുകളിട്ടു. ഒരു മോതിരത്തിന് വേണ്ടി ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായുള്ള ഒരാളുമായി നിങ്ങള്‍ എന്തിനാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു. ‘നിങ്ങള്‍ ഒരു മോതിരത്തിന് 20,000 ഡോളര്‍ ചെലവഴിച്ചു, അവള്‍ സന്തുഷ്ടയല്ല. ഭാവിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് മറ്റൊരാള്‍ ചോദിച്ചു.
READ MORE: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലും വിള്ളല്‍? പ്രതിദിന മരണസംഖ്യ 100ലേയ്ക്ക് അടുക്കുന്നു
Post Your Comments