തൊടുപുഴ : ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ തലേദിവസം ബുക്ക് ചെയ്യേണ്ട സാഹചര്യം ഉടലെടുത്തിട്ടും ഇടുക്കി ജില്ലയിൽ ആരും കൊവിഡ് ബാധിച്ച് മരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ പറയുന്നത്.
Read Also : പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ അന്തരിച്ചു
ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 52 പേരാണ്. കഴിഞ്ഞ ഒരു മാസമായി ഈ കണക്കില്‍ ഒരു മാറ്റവുമില്ല. എന്നാല്‍ ശരാശരി അഞ്ച് പേരിലേറെയെങ്കിലും ദിവസവും ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഓരോ ദിവസവും അത്രയും പേരുടെയെങ്കിലും മരണവാര്‍ത്തയും മാദ്ധ്യമങ്ങള്‍ നല്‍കുന്നുണ്ട്.
ചൊവ്വാഴ്ച മാത്രം 12 പേര് കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നാലും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും മരിച്ചു. തൊടുപുഴ സി.എസ്.എല്‍.ടി.സിയില്‍ ഒരാളും മരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു ഇടുക്കി സ്വദേശിയും അമൃത മെഡിക്കല്‍ കോളേജില്‍ അടിമാലി സ്വദേശിയും മരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തേനി മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച ഒരു ചിന്നക്കനാല്‍ സ്വദേശി മരിച്ചു. ഏലപ്പാറ, രാജാക്കാട് എന്നിവടങ്ങളിലുള്ള കൊവിഡ് രോഗികള്‍ മരിച്ചതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഏത് ആശുപത്രികളിലാണ് ഇവര്‍ മരിച്ചതെന്ന് വിവരമില്ല. ഇതുപോലെ ദിവസവും മരിക്കുന്നവരുടെ എണ്ണം എത്രയെന്ന് ചോദിച്ചാല്‍ ആരോഗ്യവകുപ്പില്‍ പലര്‍ക്കും അതിന് ഉത്തരമില്ലാത്ത സ്ഥിതിയാണ്.
Post Your Comments