കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍. ബിഹാറിലെയും ഉത്തർപ്രദേശിലെയും 96 മൃതദേഹങ്ങളാണ് നദിയിൽ നിന്നും കണ്ടെത്തിയത്.
20,000 കോടിയുടെ ‘നമാമി ഗംഗ’യില്‍ കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണെന്നും, സര്‍ക്കാര്‍ ജനങ്ങളെയും നദികളെയും സംരക്ഷിക്കുന്നില്ല എന്നുമാണ് കമല്‍ ഹാസന്‍ ട്വിറ്ററില്‍ ആരോപിച്ചത്.
അതേസമയം, ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന വാര്‍ത്ത ദ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നദിയിൽ ശവശരീരങ്ങൾ ഒഴുകിനടക്കുന്നത്, ഗ്രാമവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു എന്നും വാർത്തയിൽ പറയുന്നു.
ரூ.20,000 கோடி ஒதுக்கப்பட்ட ‘நமாமி கங்கா’வில் கொரோனாவில் இறந்தவர்களின் பிணங்கள் மிதக்கின்றன. மக்களையும் காக்கவில்லை. நதிகளையும் காக்கவில்லை. ஊதிப் பெருக்கப்பட்ட பிம்பங்கள் பரிதாபமாகக் கலைகின்றன.
— Kamal Haasan (@ikamalhaasan) May 12, 2021
Post Your Comments