CinemaLatest NewsNewsHollywoodEntertainment

ജോക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

ഹോളിവുഡിലെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ടോഡ് ഫിലിപ്സാണ് ജോക്കറിന്റെ സംവിധായകൻ. ഹോളിവുഡിലെ ജൊവാക്വിൻ ഫീനിക്സ് എന്ന അനശ്വര നടനാണ് ജോക്കറായി വേഷമിട്ടത്. ചിത്രം ഒക്ടോബർ 2019നാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകൾ മുന്നോട്ട് വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്.

ദാരിദ്രവും തൊഴിലില്ലായ്മയും ജനരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയിൽ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആർതർ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. സ്യൂഡോ ബുൾബാർ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആർതറിനെ അതിമനോഹരമായാണ് ജൊവാക്വിൻ ഫീനിക്സ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടും റിലീസ് ചെയ്ത ജോക്കർ വൻ വിജയമാവുകയും മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം ജൊവാക്വിൻ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button