KeralaLatest NewsNews

സംസ്ഥാനത്ത് 109 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് ഏറ്റവുമധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായത്. 28 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് 14 വീതം, വയനാട് 11, തിരുവനന്തപുരം, പാലക്കാട് 10 വീതം, പത്തനംതിട്ട 8, തൃശൂര്‍ 7, കൊല്ലം, കോട്ടയം 3 വീതം, മലപ്പുറം 1 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്കുകള്‍.

Read Also : രാജ്യത്തിന് ആശ്വാസം; ഡല്‍ഹിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കുറയുന്നു

കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 6150 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേര്‍ 33,733 രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button