COVID 19Latest NewsNewsIndia

കൊവിഡ് ചികിത്സയ്ക്കുള്ള ഇൻജക്‌ഷൻ മരുന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി : കൊവിഡ് ചികിത്സയ്ക്കുള്ള ടൊസിലിസുമാബ് ഇന്‍ജക്‌ഷന്‍ മരുന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ . കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 50,024 വയലില്‍ 4500 വയലാണ് കേരളത്തിന് നല്‍കിയത്.

Read Also : ഇസ്രായേലിൽ ഹമാസ് നടത്തുന്നത് ഭീകരാക്രമണമെന്ന് വിദേശകാര്യ വകുപ്പ്

മഹാരാഷ്‌ട്രയും കര്‍ണാടകവും കഴിഞ്ഞാല്‍ ഏ​റ്റവും കൂടുതല്‍ മരുന്ന് ലഭിച്ചത് കേരളത്തിനാണ്. കൊവിഡ് അനുബന്ധ ചികിത്സയില്‍ പ്രധാനപ്പെട്ട ആംഫോടെറിസിന്‍-ബിയുടെ ഉദ്പാദനം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കാന്‍സര്‍ രോഗികള്‍ക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് അറ്റോമിക് എനര്‍ജി വകുപ്പിന് കീഴിലുള്ള ടാ​റ്റാ മെമ്മോറിയല്‍ സെന്റര്‍,​ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേ​റ്റര്‍, എന്‍ -95 മാസ്‌കുകള്‍ തുടങ്ങിയവ ഏകോപിപ്പിച്ച്‌ നല്‍കുന്നു. കേരളത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍, സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പി​റ്റല്‍, തിരുവല്ലയിലെ ബി.സി.എം മെഡിക്കല്‍ കോളേജ് തുടങ്ങിയ കൊവിഡ് ഗ്രിഡിലുള്ള സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button