മെയ് 14 ന് സൂര്യന്‍ മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഇതിനെ ഇടവ സംക്രാന്തി എന്നാണ് വിളിക്കുന്നത്. ജൂണ്‍ 15 വരെയാണ് സൂര്യന്‍ ഈ രാശിയില്‍ നില്‍ക്കുന്നത്. ഈ രാശിമാറ്റം നിങ്ങള്‍ക്കെങ്ങനെയെന്ന് നോക്കാം.
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
ഈ കൂറുകാരുടെ ദാമ്പത്യജീവിതത്തിന് നല്ല സമയം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ചെലവുകള്‍ വര്‍ധിക്കും. കുടുംബത്തില്‍ കലഹങ്ങളുണ്ടാകാതെ സൂക്ഷിക്കണം. തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ക്കു യോഗം കാണുന്നു.
മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ചെലവ് വര്‍ധിക്കും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും. കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. വിവേകത്തോടെ പ്രവര്‍ത്തിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
കുടുംബജീവിതം സന്തോഷകരമാകും. ആത്മവിശാസം വര്‍ധിക്കും. തൊഴില്‍മേഖയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്കു സാധ്യത.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
ആത്മീയ താല്‍പ്പര്യം വര്‍ധിക്കും. തൊഴിലില്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. കൂട്ടുകച്ചവടം നടത്തുന്നവര്‍ക്ക് നേട്ടം.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
ഈ രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണിത്. ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. ശത്രുക്കളെ കരുതിയിരിക്കണം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അത്രഅനുകൂലമായ സമയം അല്ല. സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധാപൂര്‍വം തീരുമാനങ്ങളെടുക്കണം.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങളാണ്. സംരംഭകര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായേക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ക്ഷമയോടും ധൈര്യത്തോടും വെല്ലുവിളികളെ അഭിമുഖീകരിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആത്മീയ താല്‍പ്പര്യം വര്‍ധിക്കും.
Post Your Comments