ലക്നൗ : നഗരങ്ങളില്‍ ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലേക്ക് കടക്കാതെ തടയുകയാണ് യോഗി സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമേറ്റെടുത്തിട്ടുള്ള ഈ ദൗത്യം കേരളമടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. പരമാവധി പരിശോധനകളും സമ്പര്‍ക്ക പട്ടിക തയാറാക്കലുമായി മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കം കൂടിയാണ് ഉത്തര്‍പ്രദേശ് നടത്തുന്നത്.
Read Also : യുവമോർച്ച കല്ലറ ബ്രാഞ്ച് സെക്രട്ടറി അനന്തുവിന്റെ ധീരമായ സൽപ്രവൃത്തി കാണാതെ പോകുന്നവരോട്
സംസ്ഥാനത്തെ 97,941 ഗ്രാമങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങി രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കുക എന്ന ഹിമാലയന്‍ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 1,41,610 ദൗത്യസംഘങ്ങളും 21,242 സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന ബൃഹത്തായ ടീമിനെയാണ് ഇതിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്
ഓരോ ഗ്രാമത്തിലും ചെറിയ രോഗലക്ഷണങ്ങളെങ്കിലും ഉള്ളവരെ പരിശോധിക്കാന്‍ കിറ്റുകളുമായാണ് ദൗത്യസംഘമെത്തുന്നത് . ഇതുകൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സാംപിള്‍ ശേഖരണമുണ്ട്. പോസിറ്റീവാകുന്നവരെ അപ്പോള്‍ തന്നെ ഐസൊലേറ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കുന്നു.
ഉത്തര്‍പ്രദേശിന്‍റെ ഈ വിപുലമായ പ്രതിരോധ പദ്ധതിയെ പോളിയോ നിര്‍മാര്‍ജന പദ്ധതിക്ക് സമാനമെന്നാണ് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിട്ടുള്ളത്.
Post Your Comments