ആൽകഹോളിക് ആയ ഒരു മനുഷ്യന്റെ ശരീരത്തിൽ ആൽക്കഹോൾ എത്താതിരിക്കുമ്പോൾ അയാൾക്ക് അനുഭവപ്പെടുന്ന ശാരീരികവും മാനസികാവുമായ പിരിമുറുക്കങ്ങളാണ് വിത്ഡ്രോവൽ സിംണ്ട്രോം. ഇത്തരത്തിൽ മദ്യാസക്തി ഉള്ള രോഗിയുടെ പുനരധിവാസവും മോട്ടിവേഷനും മരുന്നുകൾ കൊടുത്തുള്ള ചികിത്സയും കൗൺസിലിങ്ങും ഒക്കെയാണ്.
മദ്യാസക്തി ഒരു രോഗമാണ്. അതിന്റെ ലക്ഷണങ്ങൾ പലരീതിയിൽ പ്രകടമാകാം. കൈ വിറയൽ, അസ്വസ്ഥത, വിശപ്പില്ലായ്മ, വിഭ്രാന്തി, മനംപിരട്ടൽ, ഛർദ്ദി, ഉൽകണ്ഠ, വിയർപ്പ്, സങ്കോചം, ശക്തമായ തലവേദന, പരസ്പര ബോധമില്ലാതെ സംസാരം, അപസ്മാരം, ഉറക്കമില്ലായ്മ ഒക്കെ അതിന്റെ ലക്ഷണമാണ്. ആത്മഹത്യാ പ്രവണതയും കൂടുതലാണ്. ധാരാളം ഹോസ്പിറ്റലുകളിൽ ഒരുപാട് രോഗികൾ കഴിഞ്ഞ രണ്ടുദിവസമായി അഡ്മിറ്റ് ആകുന്നുണ്ട്, ആൾക്കഹോൾ വിത്ഡ്രോവൽ സിംഡ്രോമായിട്ട്. അങ്ങനെ വരുമ്പോൾ 20 ൽ ഒരാൾക്ക് അത് ഗുരുതരമായ ഡെലീറിയം ട്രെമൻസ് ആയി മാറാം. മരണം വരെ സംഭവിക്കാം.
നിലവിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം മദ്യാസക്തി ഉള്ള ആൾക്കാരെ കണ്ടെത്തുകയും എത്രയും വേഗം ചികിത്സിപ്പിക്കുകയുമാണ്. അങ്ങനെയുള്ളവർ ഏതെങ്കിലും വീടുകളിലുണ്ടെങ്കിൽ ആരോഗ്യ /എക്സൈസ് പ്രവർത്തകരെ അറിയിക്കാൻ വീട്ടുകാരോട് പറയാം. എന്നിട്ട് രോഗിയെ സർക്കാർ ഏറ്റെടുക്കുകയും ഡീ അഡിക്ഷൻ സെന്ററിൽ ആക്കുകയുമാണ് വേണ്ടത്. വീട്ടുകാർക്കല്ലെങ്കിൽ നാട്ടുകാരിൽ നിന്നോ ബിവറേജസ് ഷോപ്പുകളിലെയോ ബാറുകളിലെയോ തൊഴിലാളികളിൽ നിന്നോ വിവരം ശേഖരിക്കാം. മദ്യാസക്തി നിസാര പ്രശ്നമല്ല. ചികിത്സിക്കാനോ ചികിത്സിപ്പിക്കാനോ മടി കാണിച്ചാൽ നമുക്ക് ആ ആളിനെ തന്നെ നഷ്ടപ്പെട്ടേക്കും.
Post Your Comments