ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മേഘ വിസ്ഫോടനമുണ്ടായത്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. ഇതുവരെ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. പ്രദേശത്ത് ജലനിരപ്പ് ഉയരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വൈകീട്ട് അഞ്ച് മണിയോടെയാണ് മേഘ വിസ്ഫോടനമുണ്ടെയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം മിക്ക സ്ഥാപനങ്ങളും അടച്ചിരിക്കുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഘ വിസ്ഫോടനത്തില്‍ ഒരു ഡസനോളം കടകള്‍ക്കും മറ്റ് നിരവധി വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടായതായി എസ്എച്ച്ഒ ദേവ്പ്രയാഗ് എംഎസ് റാവത്ത് പറഞ്ഞു.
Post Your Comments