ന്യൂഡല്‍ഹി: ഛോട്ട രാജൻ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്തകൾ വലിയ തോതിലാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നത്. എന്നാൽ കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ട രാജന്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. കോവിഡ് മുക്തനായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഛോട്ടാ രാജനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
Also Read:മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
ഏപ്രില്‍ 22നാണ് ഛോട്ട രാജന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 24ന് എയിംസില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ രാജന്‍ മരിച്ചുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍, ജയില്‍ അധികൃതര്‍ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
2015 മുതല്‍അതീവ സുരക്ഷയുള്ള സെല്ലിലാണ് ഛോട്ടരാജനെ പാര്‍പ്പിച്ചിരിക്കുന്നത്. മുംബൈയില്‍ രാജനെതിരെയുള്ള എല്ലാ കേസുകളും സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു.
70 കേസുകളാണ് രാജനെതിരെ നിലവില്‍ നില നില്‍ക്കുന്നത്. 2011ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജോതിര്‍മോയ് ദേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2018ല്‍ ഛോട്ടരാജന് കോടതി ജീവപര്യന്തം ശിക്ഷ നല്‍കിയിരുന്നു. നേരത്തെ രാജന് ഡല്‍ഹി എയിംസില്‍ ചികിത്സ നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Post Your Comments