Latest NewsNewsIndia

അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം; കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിൽ

ഐപിസി 376, 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു

മുംബൈ: അഴുക്കുചാലിൽ കഴുത്ത് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുംബൈയിലെ എംടിഎന്‍എല്‍ ജങ്ഷനിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിന് സമീപത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.

read also: ഗൗരിയമ്മയുടെ സംസ്‌കാരത്തിന് 300 പേരെ അനുവദിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

കൊലപാതകത്തിന് മുന്‍പായി യുവതി ബലാത്സംഗത്തിനിരയായതായി പൊലീസ് വ്യക്തമാക്കി. യുവതിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുണ്ട്. കൊല്ലപ്പെട്ടത് ഒരു ലൈംഗിക തൊഴിലാളിയാണെന്നും സാമ്ബത്തികതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഐപിസി 376, 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. കൂടാതെ സമീപപ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button