തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇസ്രയേലില്‍ പാലസ്തീന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് അനുശോചനം പോലും രേഖപ്പെടുത്താൻ കഴിയാത്ത പിണറായി ആരെയാണ് പേടിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. വർഗീയ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചൂടാറും മുൻപേ നന്ദികേട് കാണിക്കാൻ പിണറായി വിജയന് മടിയുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം…………………………..
മലയാളി യുവതിയെ കൊലപ്പെടുത്തിയ ഹമാസ് ഭീകരവാദത്തിന്റെ ചെറുഗ്രൂപ്പുകളാണ് കേരളത്തിലെ സിപിഎമ്മിനെയും കോൺഗ്രസിനെയും താങ്ങി നിർത്തുന്നത്. അവർക്കെതിരെ ശബ്ദിക്കാനുള്ള മാനവികബോധം ഇടതിൽ നിന്നും കോൺഗ്രസിൽ നിന്നും ആവശ്യപ്പെടുന്നത് വലിയ അത്യാഗ്രഹവുമാണ്.
പക്ഷേ ഒരു മലയാളി യുവതി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടാൽ അനുശോചനം അറിയിക്കാൻ ആരുടെ സമ്മതത്തിനാണ് മുഖ്യമന്ത്രി കാത്തുനിൽക്കുന്നത്? ആരെയാണ് ഈ അധികാരസ്ഥാനങ്ങൾ കയ്യാളുന്നവർ ഭയപ്പെടുന്നത്? കേരളത്തിന് ഒരു പ്രതിപക്ഷ നേതാവുണ്ട് എന്ന് പറയപ്പെടുന്നു. പാണക്കാട് നിന്നുള്ള അറിയിപ്പിന് കാത്ത് നിൽക്കുന്ന നട്ടെല്ലില്ലാത്ത പ്രതിപക്ഷനേതാവ് എന്ന് കാലം അദ്ദേഹത്തെ അടയാളപ്പെടുത്തും.
Read Also : ‘കന്യാസ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നു’; ‘അക്വേറിയം’ ഡിജിറ്റല്‍ റിലീസിന് സ്റ്റേ
വർഗീയ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചൂടാറും മുൻപേ നന്ദികേട് കാണിക്കാൻ പിണറായി വിജയന് മടിയുണ്ടാകും. പക്ഷെ കൊല്ലപ്പെട്ട സഹോദരിയേയും അവരുടെ കുടുംബത്തെയും ചേർത്ത് നിർത്താൻ ഒരു ഇസ്ലാമിസ്റ്റ് ഭീകരന്റെയും ഒത്താശ തല്ക്കാലം മനുഷ്യത്വമുള്ള മലയാളിക്ക് വേണ്ട.
https://www.facebook.com/SobhaSurendranOfficial/posts/2608982505892240
Post Your Comments