Latest NewsKeralaNews

സൗമ്യയുടെ കുടുംബത്തിന് ഒരു കോടി രൂപയും സർക്കാർ ജോലിയും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണം ; സന്ദീപ് വാര്യര്‍

തിരുവനന്തപുരം : ഇസ്രയേലില്‍ പാലസ്തീന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. വിവേചനം കാണിക്കരുത്, സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഒരു കോടി രൂപയും, കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് ഇക്കാര്യം പറഞ്ഞത്.

Read Also  :  ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറാനൊരുങ്ങി ചെന്നിത്തല; പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുമെന്ന് സൂചന

കുറിപ്പിന്റെ പൂർണരൂപം……………………………………….

പാലസ്തീൻ തീവ്രവാദികൾ ക്രൂരമായി കൊല ചെയ്ത പ്രവാസി മലയാളി സഹോദരി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നഷ്ട പരിഹാരമായി ഒരു കോടി രൂപ നൽകാനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം.
ജീവൻ നഷ്ടപ്പെട്ടത് കുടുംബം പോറ്റാൻ വേണ്ടി പ്രവാസിയായ ഒരു പാവം മലയാളി പെൺകുട്ടിക്കാണ് എന്ന പരിഗണന നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

വിവേചനം കാണിക്കരുത്.

https://www.facebook.com/Sandeepvarierbjp/posts/5499520616756326

shortlink

Related Articles

Post Your Comments

Related Articles


Back to top button