
ബാലതാരമായെത്തി പ്രേക്ഷക മനസിൽ ഇടംപിടിച്ച യുവനടനാണ് ബാലു വര്ഗീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്ദ്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസിന്റെ മലയാള സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്റെ ബാല്യകാലമാണ് ബാലു അവതരിപ്പിച്ചത്.
തുടർന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഒപ്പം അഭിനയിച്ച ഒരു നടിയോട് പ്രണയം തോന്നിയിരുന്നു എന്ന് ബാലു പറഞ്ഞ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
കൂടെ അഭിനയിച്ച നടിയോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഉണ്ട് എന്ന് ഉടൻ തന്നെ ബാലു പറയുകയും ചെയ്തു. അവളാണ് ഇപ്പോൾ എന്റെ ഭാര്യ എന്നും താരം കൂട്ടിച്ചേർത്തു. ആരുടെയെങ്കിലും ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്റെ ഭാര്യയുടെ ടൂത്ത് ബ്രഷ് അറിയാതെ ഉപയോഗിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.
2020 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അടുത്തിടയിലാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്.
Post Your Comments