KeralaLatest NewsNews

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്; മകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ച് സ്വപ്‌നയുടെ അമ്മ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സ്വപ്‌നാ സുരേഷിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്‌നയുടെ അമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സെൻട്രൽ ഇക്കണോമിക് ഇൻറലിജൻസ് ബ്യൂറോയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

Read Also: നിരവധി മാവോയിസ്‌റ്റുകൾ കോവിഡ് ബാധിച്ച്‌ മരിച്ചു: കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചും നിരവധി ഭീകരർ ഗുരുതരാവസ്ഥയിൽ

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്നാണ് കത്തിൽ പറയുന്നത്. മകൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നും സ്വപ്‌നയുടെ അമ്മ കത്തിൽ ആവശ്യപ്പെടുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജയിലിലാണ് സ്വപ്‌ന നിലവിൽ തടവിൽ കഴിയുന്നത്.

Read Also: കോവിഡ് മുക്തരായവരില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ 10 ദിവസം കൊണ്ട് ശേഖരിച്ചത് 20 കിലോ കോവിഡ് മരുന്നുകള്‍

കൊഫേപോസ തടവുകാരിയാണ് സ്വപ്ന. കത്തിന്റെ അടിസ്ഥാനത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് കത്തയച്ചു. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കണമെന്നാണ് കത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button