തിരുവനന്തപുരം: ഇ-പാസിനായി ഇതുവരെ പോലീസിന് ലഭിച്ചത് 4,24,727 അപേക്ഷകൾ. ബുധനാഴ്ച്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കാണിത്. ഇതിൽ 53,225 പേർക്ക് മാത്രമാണ് ഇ-പാസിന് അനുമതി നൽകിയത്. 3,24,096 പേരുടെ അനുമതി നിഷേധിച്ചതായും 47,406 അപേക്ഷകൾ പരിഗണനയിലാണെന്നും പോലീസ് അറിയിച്ചു. 24 മണിക്കൂറും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഇ-പാസിനുള്ള അപേക്ഷകൾ പോലീസ് തീർപ്പാക്കുന്നത്.
Read Also: വലിയൊരു ആരോഗ്യ ദുരന്തമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്; കോവിഡ് വ്യാപനത്തിൽ വിമർശനവുമായി തോമസ് ഐസക്ക്
അതേസമയം അവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാനുളള ഇ-പാസിന് ഇനി മുതൽ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽ-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ പോൽ-ആപ്പ് ഡൗൺലോഡ് ചെയ്ത് ഹോം സ്‌ക്രീനിലെ സേവനങ്ങളിൽ നിന്ന് പോൽ-പാസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. പാസ് അനുവദിച്ചാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ലിങ്ക് ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്യുആർ കോഡോടു കൂടിയ പാസ് കിട്ടും.
കൂലിപ്പണിക്കാർ, ദിവസവേതനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് ഒരാഴ്ച വരെ സാധുതയുളള പാസിനായി അപേക്ഷിക്കാം. ഒരിക്കൽ നൽകിയ പാസിന്റെ കാലാവധി കഴിഞ്ഞാൽ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. പാസിൻറെ അനുമതി, നിരസിക്കൽ എന്നിവയെപ്പറ്റി എസ്.എം.എസിലൂടെയും സ്‌ക്രീനിലെ ചെക്ക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം.
Read Also: എൻ.എം.സി ഹെൽത്ത് കെയർ ഫൗണ്ടർ ബി.ആർ ഷെട്ടിയുടെ യു.എ.ഇ യാത്രാ വിലക്ക് കോടതി ശരിവച്ചു
Post Your Comments