എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനായ ബി.ആർ ഷെട്ടിയെ യു.എ.ഇയി യാത്ര വിലക്ക് കോടതി ശരിവെച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഷെട്ടിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി. കടങ്ങൾക്കും അധിക ഗ്യാരണ്ടികൾക്കുമായുള്ള കൊളാറ്ററൽ കരാറിൽ നിന്ന് പിന്മാറിയതിനാണ് ബാങ്ക് ഓഫ് ബറോഡ ഷെട്ടിക്കെതിരെ പരാതി നൽകിയത്. എന്നാൽ ഈ കരാറിനെ “വ്യാജ രേഖ” എന്നാണ് ഷെട്ടി വിശേഷിപ്പിച്ചത്.
ലണ്ടനിലെ ഏറ്റവും വലിയ ആശുപത്രി ഗ്രൂപ്പായിരുന്നു ബി ആർ ഷെട്ടിയുടെ എൻ.എം.സി. സാമ്പത്തിക ബാധ്യത ഏറിയതോടെ കടം $ 6.6 ബില്യൺ ആകുകയും, 2020 ഏപ്രിൽ മാസത്തോടെ ഷെട്ടിക്ക് എൻ.എം.സിയുടെ ഭരണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ആശുപത്രി ഗ്രൂപ്പിന്റെ ഭരണം നഷ്ടപ്പെട്ട ശേഷം താൻ യു.എ.ഇയിൽ നിന്ന് പലായനം ചെയ്തതായുള്ള റിപ്പോർട്ടുകൾ ഷെട്ടി നിഷേധിച്ചു.
‘കോടതിയുടെ കണ്ടെത്തലുകൾ വസ്തുതകളെയും, തെളുവുകളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും നിയമത്തെ വിലമതിക്കുന്നതാണെന്നും, ജഡ്ജ് വ്യക്തമാക്കി. കഴിഞ്ഞ നവംബർ 14 ന് യു.എ.ഇയിലേക്കുള്ള യാത്ര തടയാനുള്ള ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ തീരുമാനത്തെ ഷെട്ടിയുടെ വെല്ലുവിളിച്ചതായും ജഡ്ജ് പറഞ്ഞു.
Post Your Comments