ന്യൂഡല്‍ഹി : രാജ്യം കോവിഡ് രണ്ടാം തരംഗത്തിനോട് പൊരുതുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന് ജനങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ്.
Read Also : കോവിഡ് വ്യാപനം : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി 12 പ്രതിപക്ഷ പാര്‍ട്ടികൾ
ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ വാര്‍ത്തകളും കോവിഡ് ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട അപകടരമായേക്കാവുന്ന കാര്യങ്ങള്‍ പോലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുകയാണ്.
എന്നാല്‍, സമൂഹ മാധ്യമങ്ങളോട് അതിന് പരഹാരം കാണാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള് വഴി പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടി ഉടനടി വേണമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇല്ലെങ്കില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് 2000 പ്രകാരം നടപടിയെടുക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments