തിരുവനന്തപുരം : പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്. ഈ വർഷം 18000 കോടി രൂപ പ്രത്യേക ഗ്രാന്റ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അടുത്ത വർഷം രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണം. വരുമാനത്തെക്കുറിച്ച് ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. കിഫ്ബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. നല്ല രീതിയിൽ പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്ബി വിരുദ്ധ നിലപാടിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു .
Post Your Comments