Latest NewsIndiaInternational

ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യവുമായി സിപിഎം

പരാജയം മറച്ചുവെയ്ക്കാന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആക്രമണം നടത്തുകയാണ്

ന്യൂഡൽഹി: ഇസ്രായേല്‍ ഫലസ്തീൻ യുദ്ധത്തിനിടെ ഫലസ്തീനെ പിന്തുണയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിപിഎം. ഇസ്രായേൽ നടത്തുന്നത് അതി ക്രൂര നടപടികളാണെന്നും ഇതിനെ അപലപിക്കുന്നതായും സിപിഎം പ്രസ്താവിച്ചു. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിതെന്നും ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സിപിഎം പിബി പുറത്തിറക്കിയ കുറിപ്പില്‍ ചൂണ്ടികാണിക്കുന്നു.

“ഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ജറുസലേമില്‍ സമ്ബൂര്‍ണ അധിനിവേശത്തിനാണ് ഇസ്രായേല്‍ ശ്രമം. ഈ പ്രദേശത്തെ ഫലസ്തീനികളെ ആട്ടിയോടിക്കാനാണ് നീക്കം. മുസ്‍ലിംകളുടെ വിശുദ്ധ ദേവാലയമായ അല്‍-അഖ്സാ പള്ളിയില്‍ കയറി വിശ്വാസികളെ ആക്രമിച്ചു. ഇസ്രായേലില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ നിരന്തരം പരാജയപ്പെട്ട നെതന്യാഹു, പരാജയം മറച്ചുവെയ്ക്കാന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആക്രമണം നടത്തുകയാണ്.”

read also: ‘പ്രായമായ സ്ത്രീകള്‍ക്ക് തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല’, 16 ഭാര്യമാരും 151 കുട്ടികളും ഉള്ള 66 കാരന്റെ …

”ഫലസ്തീനികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതില്‍ പോലും വിവേചനം കാണിച്ചു. ഇത് പ്രതിഫലിപ്പിക്കുന്നത് ഇസ്രായേല്‍ പിന്തുടരുന്ന വര്‍ണ വിവേചന നയങ്ങളെയാണ്”.എന്നാണ് സിപിഎം കുറിപ്പില്‍ വ്യക്തമാക്കി പറയുന്നത്. അതേസമയം ഫലസ്തീന്റെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടതിനെ കുറിച്ച് പ്രതികരണം ഇല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button