മലപ്പുറം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുറവ് വന്നെങ്കിലും മലപ്പുറത്ത് കൊവിഡ‍് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് മിക്കപ്പോഴും ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്.
Read Also : ഇസ്രയേലിൽ മിസൈൽ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൽ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലായിരുന്നു. ചില ഘട്ടങ്ങളിലത് സംസ്ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനം വരെ കൂടി. രണ്ട് ദിവസം മുമ്പ് 37.25 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Post Your Comments