തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആശങ്കയായി സംസ്ഥാനത്തെ മരണ നിരക്ക് ഉയരുന്നു. കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 90 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 6000 കടന്നു. 6053 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം മരണ നിരക്ക് ഉയരുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് 79 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
അതേസമയം കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വർധിക്കുകയാണ്. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും ഉൾപ്പെടെ ശവസംസ്‌കാരത്തിന് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.
Post Your Comments