Latest NewsKeralaNews

പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരം; നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം

'അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ്'

കൊച്ചി: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസിലാക്കാത്ത നിരവധിയാളുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം.

Also Read: മീറ്റര്‍ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെല്‍ഫ് മീറ്റര്‍ റീഡിംഗിന് അവസരമൊരുക്കി കെഎസ്ഇബി

അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. സ്വയം ശുചിത്വം പാലിക്കുകയെന്നതും ആവശ്യമാണെന്ന് ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാല്‍ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button